news


എല്‍.കെ.ജി മുതല്‍ എല്ലാ ക്ലാസ്സുകളിലേയ്ക്കും അഡ്‌മിഷന്‍ ആരംഭിച്ചിരിക്കുന്നു...

2015, ജൂൺ 4, വ്യാഴാഴ്‌ച

ബാലാവകാശദിനം ജൂണ്‍-3

ബാലാവകാശ കമ്മീഷൻ ദിനം
ബാലാവകാശ കമ്മീഷൻ ദിനത്തോടനുബന്ധിച്ച് 3-6-2015 ന് കുട്ടികള്‍അസ്സംബ്ലിയിൽ പ്രതിജ്ഞയെടുത്തു.

2015, ജൂൺ 3, ബുധനാഴ്‌ച

പ്രവേശനോത്സവം 2016

അക്ഷരത്തിന്റെ ലോകത്തിലേക്ക് കുരുന്നുകളെ വരവേറ്റ് ശാന്തിഗ്രാം ഗവ:ഹൈസ്ക്കൂള്‍ പ്രവേശനോ ത്സവം അവി സ്മരണീയമാക്കി. മധുരവും ബലൂണുകളും കുരുന്നുകള്‍ക്ക് സമ്മാനിച്ചു.220 കുട്ടികള്‍ ആദ്യമായി സ്‌കൂ ളു ളില്‍ എത്തുന്നു എന്നതും ഒരു പ്രത്യേകതയാണ്.



















2015, ഏപ്രിൽ 20, തിങ്കളാഴ്‌ച

NMMS Scholarship Final List -

NMMS Scholarship Final List PDF Print E-mail
Written by itadmin   
Tuesday, 20 May 2014 17:27
SL.No District Category
1 Thiruvananthapuram Merit           SC              ST              PH           
2 Kollam Merit SC NILL PH
3 Pathanamthitta Merit SC ST PH
4 Alappuzha Merit SC ST PH
5 Kottayam Merit SC ST PH
6 Idukki Merit SC ST PH
7 Ernakulam Merit SC ST PH
8 Thrissur Merit SC ST PH
9 Palakkad Merit SC ST PH
10 Malappuram Merit SC ST PH
11 Kozhikkode Merit SC ST PH
12 Wayanad Merit SC ST PH
13 Kannur Merit SC ST PH
14 Kasaragod Merit SC ST NILL
Last Updated on Tuesday, 20 May 2014 18:36

SSLC

2015, ഫെബ്രുവരി 25, ബുധനാഴ്‌ച

Now Income Tax Calculator 2014-15

2014-15 സാമ്പത്തിക വര്‍ഷത്തെ വരുമാനം കണക്കാക്കി അടയ്ക്കാനുള്ള ആദായ നികുതി 2015 ഫെബ്രുവരി മാസത്തെ ശമ്പളത്തോടു കൂടി മുഴുവനായി അടച്ചു തീര്‍ക്കണം.

ഫെബ്രുവരി മാസത്തെ ശമ്പള ബില്ലിനോടു കൂടി സ്റ്റേറ്റ്മെന്‍റ് സമര്‍പ്പിച്ചാല്‍ മതിയെങ്കിലും അതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങാനുള്ള സമയമായി.

2014-15 സാമ്പത്തിക വർഷത്തെ ആദായ നികുതി കാണേണ്ടുന്ന വിധവും തയ്യാറാക്കാനുള്ള സോഫ്റ്റ്‌വെയർ ടൂളുകൾക്കും തുടർന്ന് വായിക്കുക..


2014-15 സാമ്പത്തിക വര്‍ഷത്തിലെ നികുതി നിരക്കുകള്‍


Ordinary CitizensSenior Citizens (Age 60-79)Super Senior Citizens (Age 80 or above)
Upto Rs. 2,50,000 - NilUpto Rs. 3,00,000 - NilUpto Rs. 5,00,000 - Nil
2,50,000 To 5,00,000 - 10%3,00,000 To 5,00,000 - 10%5,00,000 To 10,00,000 - 20%
5,00,000 To 10,00,000 - 20%5,00,000 To 10,00,000 - 20%Above 10,00,000 - 30%
Above 10,00,000 - 30%Above 10,00,000 - 30%




ഈ വര്‍ഷം ഓര്‍ക്കേണ്ട പ്രധാന കാര്യങ്ങള്‍

  • സാധാരണ വ്യക്തികളുടെ നികുതി രഹിത വരുമാനത്തിന്‍റെ പരിധി  രണ്ട് ലക്ഷത്തില്‍ നിന്നും രണ്ടര ലക്ഷമാക്കി വര്‍ദ്ധിപ്പിച്ചു. 60 നും 80 നും ഇടയ്ക്ക് പ്രായമുള്ള സാധാരണ സീനിയര്‍ സിറ്റിസണ്‍സിന്‍റെ നികുതി രഹിത വരുമാനത്തിന്‍റെ പരിധി രണ്ടര ലക്ഷം എന്നത് മൂന്ന് ലക്ഷമാക്കി വര്‍ദ്ധിപ്പിച്ചു.  80 വയസിന് മുകളില്‍ പ്രായമുള്ള സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിന്‍റെ പരിധികളില്‍ മാറ്റമില്ല
  • നിക്ഷേപങ്ങള്‍ക്ക് 80 C വകുപ്പ് പ്രകാരമുണ്ടായിരുന്ന ഇളവ് 1 ലക്ഷത്തില്‍ നിന്നും ഒന്നര ലക്ഷമാക്കി ഉയര്‍ത്തി.
  •  ഭവന വായ്പയുടെ പലിശയിനത്തില്‍ നല്‍കിയിരുന്ന ഇളവ് 1,50,000 രൂപ എന്നത് 2,00,000 രൂപയാക്കി ഉയര്‍ത്തി
  • ഈ വര്‍ഷം ഇതിനോടകം തന്നെ ഒരുപാട് പേര്‍ സംശയമുന്നയിക്കപ്പെട്ട ഒന്നാണ് 2000 രൂപ റിബേറ്റ് നിലവിലുണ്ടോ എന്ന കാര്യം. ആര്‍ക്കും ഒരു സംശയവും വേണ്ട Sec 87 A പ്രകാരമുള്ള  റിബേറ്റ് ഇപ്പോഴും നിലവിലുണ്ട്. മൊത്തവരുമാനം (അതായത് എല്ലാ ഡിഡക്ഷനും കഴിഞ്ഞിട്ടുള്ള തുക) 5 ലക്ഷം രൂപയില്‍ താഴെയുള്ളവര്‍ക്ക് പരമാവധി 2000 രൂപയോ അല്ലെങ്കില്‍ അടക്കാനുള്ള നികുതിയോ ഏതാണോ കുറവ് അത് റിബേറ്റായി ലഭിക്കും.  ആദായ നികുതി വകുപ്പ് 2014 ഡിസംബര്‍ 10 ന് എല്ലാ ഓഫീസ് മേധാവികള്‍ക്കും വേണ്ടി ഇഷ്യൂ ചെയ്ത സര്‍ക്കുലറിന്‍റെ  പേജ് നമ്പര്‍ 38 ലും ഇത് വ്യക്തമായി പറയുന്നുണ്ട്. 
  • ഈ വര്‍ഷത്തെ മറ്റൊരു പ്രത്യേകത 2014 ഏപ്രില്‍ മുതല്‍ പുതുതായി നിയമിക്കപ്പെട്ട എല്ലാവരും കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ വ്യവസ്ഥയില്‍ വരുന്നവരായിരിക്കും. അത്തരക്കാര്‍ നാഷണല്‍ പെന്‍ഷന്‍ സ്കീമിലേക്ക് ഓരോ മാസത്തെ ശമ്പളത്തില്‍ നിന്നും അടിസ്ഥാന ശമ്പളവും ഡി.എ യും കൂടി കൂട്ടിയതിന്‍റെ 10 ശതമാനം അടയ്ക്കുന്നുണ്ടാകും. ഇതും ഡിഡക്ഷനായി കണക്കാക്കും. പക്ഷെ ഈ ഡിഡക്ഷന്‍ കാണിക്കേണ്ടത് 80C യില്‍ അല്ല. മറിച്ച് 80CCD എന്ന സെക്ഷനിലാണ്. എന്ന് വെച്ച് 80C യിലെ 1,50,000 രൂപയ്ക്കു പുറമെ ഇത് ഡിഡക്ട് ചെയ്യാം എന്ന് പ്രതീക്ഷിക്കേണ്ട. 80C, 80CCC, 80CCD എന്നീ മൂന്ന് സെക്ഷനുകളിലെയും കൂടി ആകെ ഡിഡക്ഷന്‍ 1,50,000 രൂപയില്‍ കവിയാന്‍ പാടില്ല എന്ന് സെക്ഷന്‍ 80CCE യില്‍ പറയുന്നുണ്ട്. പെന്‍ഷന്‍ സ്കീമിലേക്കുള്ള നിക്ഷേപം പ്രത്യേക സെക്ഷനില്‍ കാണിക്കുന്നു എന്ന് മാത്രമേയുള്ളൂ. മുകളില്‍ പറഞ്ഞ മൂന്ന് വകുപ്പുകളിലെ ആകെ നിക്ഷേപത്തില്‍ 1,50,000 രൂപയ്ക്ക് മാത്രമേ ഇളവ് അനുവദിക്കൂ. 
  • ആദായ നികുതി കണക്കാക്കുന്നതെങ്ങിനെ ?

    ഓരോ വര്‍ഷവും ഏപ്രില്‍ 1 മുതല്‍ മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ ലഭിച്ച വരുമാനമാണ് ടാക്സ് കണക്കാക്കാന്‍ പരിഗണിക്കേണ്ടത്. എന്നാല്‍ ഓരോ മാസത്തേയും ശമ്പളം തൊട്ടടുത്ത മാസമാണ് ലഭിക്കുന്നത് എന്നത് കൊണ്ട് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ മാര്‍ച്ചിലെ ശമ്പളം ഇതില്‍ ഉള്‍പ്പെടുത്തുകയും ഈ സാമ്പത്തിക വര്‍ഷത്തിലെ മാര്‍ച്ചിലെ ശമ്പളം ഇതില്‍ നിന്ന് മാറ്റി നിര്‍ത്തുകയും ചെയ്യുന്നു. മാര്‍ച്ച് 31 വരെ ഉണ്ടാകാന്‍ സാധ്യതയുള്ള എല്ലാ ഡിഡക്ക്ഷനുകളും കണക്കിലെടുക്കാവുന്നതാണ്. ശമ്പളം എന്നാല്‍ അടിസ്ഥാന ശമ്പളം, ക്ഷാമബത്ത, വീട്ടുവാടക ബത്ത, സാലറി അരിയര്‍, ഡി.എ.അരിയര്‍, സ്പെഷ്യല്‍ അലവന്‍സുകള്‍, ഏണ്‍ഡ് ലീവ് സറണ്ടര്‍, ഫെസ്റ്റിവല്‍ അലവന്‍സ്, ബോണസ്, പേ റിവിഷന്‍ അരിയര്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുത്തണം.
     
    മുകളില്‍ വിശദീകരിച്ച രീതിയില്‍ മൊത്തം ശമ്പളം കണക്കാക്കി അതില്‍ നിന്നും ഇനി പറയുന്നവ കുറയ്ക്കാവുന്നതാണ്.


    1) വീട്ടുവാടക ബത്ത ( HOUSE RENT ALLOWANCE)

    നിങ്ങള്‍ താമസിക്കുന്നത് വാടക വീട്ടിലാണെങ്കില്‍ മാത്രം, വിട്ടുവാടക ബത്ത താഴെ കൊടുത്തിട്ടുള്ള മൂന്ന് തുകകളില്‍ ഏതാണോ ചെറുത് അത് കുറവ് ചെയ്യാം.

  • യഥാര്‍ത്ഥത്തില്‍ ഈ വര്‍ഷം കൈപ്പറ്റിയ വീട്ടുവാടക ബത്ത
  • അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും കൂടി കൂട്ടിയ തുകയുടെ 10 ശതമാനത്തിനേക്കാള്‍ അധികം നല്‍കിയ വാടക
  • അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും കൂടി കൂട്ടിയ തുകയുടെ 40 ശതമാനം വരുന്ന തുക

സാധാരണ ഗതിയില്‍ ഇത് കുറവ് ചെയ്യുന്നതിന് ഒരു ഡിക്ളറേഷന്‍ എഴുതി നല്‍കിയാല്‍ മതിയെങ്കിലും മിക്ക ട്രഷറികളില്‍ നിന്നും വാടക രസീത് ആവശ്യപ്പെടാറുണ്ട്.


2) വാഹന ബത്ത വാങ്ങിയിട്ടുണ്ടെങ്കില്‍, പരമാവധി ഒരു മാസം 800 രൂപ പ്രകാരം ഒരു വര്‍ഷം 9600 രൂപയോ അതല്ലെങ്കില്‍ യഥാര്‍ത്ഥത്തില്‍ വാങ്ങിയ തുകയോ ഏതാണോ കുറവ് അത് കുറവ് ചെയ്യാവുന്നതാണ്.


3) തൊഴില്‍ നികുതിയിനത്തില്‍ നല്‍കിയ തുക (രണ്ടു ഗഡുക്കളും കൂടി കൂട്ടിയത്)

മൊത്തം ശമ്പളവരുമാനത്തില്‍ നിന്നും മുകളില്‍ കൊടുത്ത കിഴിവുകള്‍ വരുത്തിയതിന് ശേഷം കിട്ടുന്ന തുകയെ Net Salary Income എന്നറിയപ്പെടുന്നു. ഇതിനോട് കൂടി വാടക കെട്ടിടങ്ങളില്‍ നിന്നുള്ള വരുമാനം,  ബിസിനസ് & പ്രൊഫഷന്‍, കാപിറ്റല്‍ ഗെയിന്‍, മറ്റു വരുമാനം തുടങ്ങിയ സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനം കൂട്ടേണ്ടതുണ്ട്.

ഇതില്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം നമുക്ക് വീട്ടുവാടകയിനത്തില്‍ വരുമാനമൊന്നും ഇല്ലെങ്കിലും സ്വന്തം താമസത്തിനുപയോഗിക്കുന്ന വീട് വാങ്ങിക്കുന്നതിനോ നിര്‍മ്മിക്കുന്നതിനോ അംഗീകൃത ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ലോണ്‍ എടുത്തിട്ടുണ്ടെങ്കില്‍ ആ ലോണിന് പലിശയിനത്തില്‍ നല്‍കിയിട്ടുള്ള തുക ഈ തലക്കെട്ടില്‍ നഷ്ടമായി കാണിക്കണം. (1999 ഏപ്രില്‍ 1 ന് മുമ്പ് എടുത്ത ലോണാണെങ്കില്‍ പരമാവധി 30,000 രൂപയും അതിന് ശേഷം എടുത്ത ലോണാണെങ്കില്‍ പരമാവധി 2,00,000 രൂപ വരെയും കിഴിവ് അനുവദിക്കും. എന്നാല്‍ ലോണ്‍ എടുത്ത് 3 വര്‍ഷത്തിനകം നിര്‍മ്മാണം പൂര്‍ത്തിയായിരിക്കണം)

Net Salary യോട് കൂടി മറ്റ് സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനം കൂടി കൂട്ടുമ്പോള്‍ കിട്ടുന്ന തുകയെ Total Income എന്നറിയപ്പെടുന്നു. ഇതില്‍ നിന്നും ചാപ്റ്റര്‍ VI-A പ്രകാരം 80 സി, 80 സി.സി.സി, 80 സി.സി.ഡി എന്നീ വകുപ്പുകള്‍ അനുസരിച്ച് പരമാവധി 1,50,000 രൂപ വരെ കുറവ് ചെയ്യാം.


80 സി പ്രകാരം അനുവദനീയമായ പ്രധാനപ്പെട്ട ഇളവുകള്‍

  • പ്രാവിഡന്റ് ഫണ്ടില്‍ നിക്ഷേപിച്ച തുക (വായ്പ തിരിച്ചടവ് കണക്കിലെടുക്കരുത്)
  • SLI, FBS, GIS, GPAIS തുടങ്ങിയവ
  • ജീവനക്കാരുടെയോ ആശ്രതരുടെയോ പേരില്‍ അടച്ചിട്ടുള്ള ലൈഫ് ഇന്‍ഷൂറന്‍സ്  പ്രീമിയം
  • നാഷണല്‍ സേവിംഗ്സ് ഡെപ്പോസിറ്റ്, അംഗീകൃത മ്യൂച്ച്യുല്‍ ഫണ്ടില്‍ നിക്ഷേപിച്ച തുക.
  • നാഷണലൈസ്ഡ് ബാങ്കുകളിലെ 5 വര്‍ഷത്തേക്കുള്ള ടാക്സ് സേവര്‍ സ്കീം.
  • 5 വര്‍ഷം കാലാവധിയുള്ള പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സ് ഡെപ്പോസിറ്റ്
  • വീട് നിര്‍മ്മാണത്തിന് എടുത്ത ലോണിന്റെ മുതലിലേക്കുള്ള തിരിച്ചടവ് (പലിശ  Income From House Property എന്ന തലക്കെട്ടില്‍ നഷ്ടമായി കാണിക്കുക)
  • പരമാവധി രണ്ട് കുട്ടികള്‍ക്ക്  വിദ്യാഭ്യാസത്തിന് വേണ്ടി അംഗീകൃത സ്ഥാപനത്തില്‍ നല്‍കിയ ട്യൂഷന്‍ ഫീസ്.  (ഡൊണേഷന്‍, ഡവലപ്മെന്റ് ഫീസ്, കാപിറ്റേഷന്‍ ഫീ എന്നിവ പരിഗണിക്കില്ല) തെളിവായി സ്ഥാപനത്തില്‍ നിന്നുള്ള റസിപ്റ്റ് ഹാജരാക്കേണ്ടി വരും

80 സി.സി.സി – ഐ.ആര്‍.ഡി.എ അംഗീകൃത പെന്‍ഷന്‍ ഫണ്ടില്‍ നിക്ഷേപിച്ച തുക.


80 സി.സി.ഡി – കേന്ദ്ര ഗവണ്‍മെന്റ് അംഗീകൃത പെന്‍ഷന്‍ ഫണ്ടില്‍ നിക്ഷേപിച്ച തുക. നാഷണല്‍ പെന്‍ഷന്‍ സ്കീമില്‍ ഉള്‍പ്പെടുന്നവര്‍ കോണ്‍ട്രിബ്യൂട്ടറി പെന്‍ഷനിലേക്ക് അടച്ചിട്ടുള്ള തുക ഈ സെക്ഷനിലാണ് ഡിഡക്ഷനായി കാണിക്കേണ്ടത്. പരമാവധി ബേസികും ഡി.എ യും കൂടിയതിന്‍റെ 10 ശതമാനം മാത്രമേ ഇതില്‍ കിഴിവായി അനുവദിക്കൂ.

മുകളില്‍ നല്‍കിയ 80C, 80CCC, 80CCD എന്നീ മൂന്ന് വകുപ്പുകളിലും കൂടി പരമാവധിഒന്നര ലക്ഷം രൂപയുടെ കിഴിവുകള്‍ മാത്രമേ അനുവദിക്കൂ. ഇത് കൂടാതെ താഴെ പറയുന്ന കിഴിവുകളും അനുവദനീയമാണ്.


80. സി.സി.ജി – ഓഹരി നിക്ഷേപങ്ങളിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുക എന്ന ഉദ്ദേശത്തോടു കൂടി കേന്ദ്ര സര്‍ക്കാര്‍ 2012-13 മുതല്‍ രാജീവ് ഗാന്ധി ഇക്വിറ്റി സേവിംഗ്സ് സ്കീം എന്ന പേരില്‍ ഒരു പുതിയ സ്കീം ആരംഭിച്ചിട്ടുണ്ട്. ഇതില്‍ നിക്ഷേപിക്കുന്ന 50,000 രൂപ വരെയുള്ള തുകയുടെ 50 ശതമാനം വരുമാനത്തില്‍ നിന്നും  കിഴിവായി അനുവദിക്കും. എന്ന് പറഞ്ഞാല്‍ മാക്സിമം കിഴിവ് 25,000 രൂപ. ഉദാഹരണമായി ടാക്സ് ബാധ്യത 10 ശതമാനത്തില് ഒതുങ്ങി നില്‍ക്കുന്ന ഒരാള്‍ 50,000 രൂപ ഈ ഇനത്തില്‍ നിക്ഷേപിച്ചാല്‍ 2500 രൂപ മാത്രമേ നികുതിയില്‍ കുറയുകയുള്ളൂ. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


80. ഡി – ജീവനക്കാരന്‍, ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ്, മക്കള്‍ എന്നിവര്‍ക്ക് വേണ്ടി എടുത്തിട്ടുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയിലേക്ക് അടച്ച പ്രീമിയം. പരമാവധി 15,000 രൂപ. ഇത് കൂടാതെ രക്ഷിതാക്കളുടെ പേരില്‍ എടുത്തിട്ടുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് പ്രീമിയം പരമാവധി 15,000 രൂപ. (രക്ഷിതാക്കള്‍ സീനിയര്‍ സിറ്റിസനാണെങ്കില്‍ 20,000 രൂപ വരെ കിഴിക്കാം). ഇങ്ങനെ മൊത്തം 35,000 രൂപ വരെ കുറയ്ക്കാം. ഉദാഹരണം. മെഡിക്ലെയിം പോളിസി


80 ഡി.ഡി – ശാരീരികായോ, മാനസികമായോ അംഗവൈകല്യം സംഭവിച്ച, നികുതി ദായകനെ ആശ്രയിച്ച് കഴിയുന്ന ബന്ധുവിന്റെ ചികിത്സാ ചെലവ്. (വൈകല്യം 40 ശതമാനം മുതല്‍ 80 ശതമാനം വരെയാണെങ്കില്‍ പരമാവധി 50,000 രൂപ. 80 ശതമാനത്തില്‍ കൂടുതലാണെങ്കില്‍ പരമാവധി 1 ലക്ഷം രൂപ)


80. ഡി.ഡി.ബി – മാരകമായ രോഗങ്ങള്‍ അനുഭവിക്കുന്ന നികുതി ദായകനോ അദ്ദേഹത്തിന്റെ ആശ്രിതര്‍ക്കോ വേണ്ടി ചെലവഴിച്ച ചികിത്സാ ചെലവ്. പരമാവധി 40,000 രൂപ (സീനിയര്‍ സിറ്റിസനാണെങ്കില്‍ 60,000 രൂപ). ഉദാഹരണം- കാന്‍സര്‍, എയിഡ്സ്, വൃക്ക തകരാറ്. ഈ കിഴിവ് അനുവദിക്കേണ്ടത് ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്‍റാണ്. ഡിസ്ബേര്‍സിംഗ് ആഫീസറല്ല. അതായത് നമ്മള്‍ സ്റ്റേറ്റ്മെന്‍റ് നല്‍കുമ്പോള്‍ ഈ കിഴിവ് കാണിക്കാതെ ടി.ഡി.എസ് പിടിക്കുകയും പിന്നീട് ജൂലൈ മാസത്തില്‍ റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ ഈ തുക ക്ലെയിം ചെയ്ത് ടാക്സ് റീഫണ്ട് അവകാശപ്പെടുകയാണ് വേണ്ടത്. കൂടുതല്‍ നിര്‍ദ്ദേശങ്ങളും  ഫോം 10-ഐ യും താഴെ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. Guidelines for Deduction u/s 80 DDB Form 10-I  


80.ഇ – തന്റെയോ ആശ്രിതരുടെയോ ഉന്നത വിദ്യാഭ്യാസ ആവശ്യത്തിന് വേണ്ടി അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും എടുത്തിട്ടുള്ള എഡ്യുക്കേഷന്‍ ലോണിന്റെ പലിശയിനത്തിലേക്ക് തന്‍റെ വരുമാനത്തില്‍ നിന്നും അടച്ച തുക.


80.ജി – ധര്‍മ്മസ്ഥാപനങ്ങളിലേക്കും മറ്റും നല്കിയ സംഭാവന. ചില സ്ഥാപനങ്ങള്‍ക്കും ചാരിറ്റബിള്‍ സൊസൈറ്റിക്കും നല്കുന്ന തുക പൂര്‍ണ്ണമായും മറ്റു ചിലതിന് നല്കുന്നതിന്റെ 50 ശതമാനവും കിഴിവ് ലഭിക്കും.


80 ജി.ജി.സി – Representation of the People Act-1951 ലെ 29എ വകുപ്പ് പ്രകാരം അംഗീകരിക്കപ്പെട്ടിട്ടുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കിയ സംഭാവന മുഴുവനായും കുറയ്ക്കാം. പക്ഷെ തക്കതായ തെളിവുകള്‍ സമര്‍പ്പിക്കേണ്ടി വരും.


80.യു – പൂര്‍ണ്ണമായോ ഭാഗികമായോ അംഗവൈകല്യമുള്ള നികുതി ദായകന്  തന്റെ വരുമാനത്തില്‍ നിന്നും  വൈകല്യം 40 ശതമാനത്തില്‍ കൂടുതലാണെങ്കില്‍ 50,000 രൂപയും വൈകല്യം 80 ശതമാനത്തില്‍ കൂടുതലാണെങ്കില്‍ 1 ലക്ഷം രൂപയും കുറവ് ചെയ്യാവുന്നതാണ്.

മുകളില്‍ കൊടുത്തിട്ടുള്ള എല്ലാ കിഴിവുകളും നടത്തിയതിന് ശേഷം ലഭിക്കുന്ന തുകയെ അടുത്ത 10 രൂപയിലേക്ക് റൌണ്ട് ചെയ്യുക. ഇതിനെ Taxable Income എന്നറിയപ്പെടുന്നു. ഈ തുകയുടെ മുകളിലാണ് നിശ്ചിത നിരക്കനുസരിച്ച് ടാക്സ് കണക്കാക്കേണ്ടത്. ടാക്സ് കണ്ടതിന് ശേഷം ആ ടാക്സിന്റെ മുകളില്‍ 2 ശതമാനം  എഡ്യുക്കേഷന്‍ സെസും 1 ശതമാനം സെക്കണ്ടറി ആന്റ് ഹയര്‍ എഡ്യുക്കേഷന്‍ സെസും കൂട്ടുക (മൊത്തം മൂന്ന് ശതമാനം). ഈ കിട്ടിയ തുകയാണ് നിങ്ങളുടെ ഇന്‍കം ടാക്സ്. 


RELIEF U/S 89(1) ON ARREAR SALARY


2014 ഏപ്രിലിന് മുമ്പുള്ള ഏതെങ്കിലും മാസങ്ങളില്‍ ലഭിക്കേണ്ടിയിരുന്ന  ശമ്പളം അരിയറായി ഈ വര്‍ഷം ലഭിച്ചിട്ടുണ്ടെങ്കില്‍ അത് ഈ വര്‍ഷത്തെ വരുമാനമായി കാണിക്കേണ്ടതുണ്ട്. തന്‍മൂലം ചിലപ്പോള്‍ നമ്മുടെ നികുതി ബാധ്യത ഒരു പാട് വര്‍ദ്ധിച്ചിട്ടുണ്ടാകാം. ഒരു പക്ഷെ ഇപ്പോള്‍ ലഭിച്ച ശമ്പള കുടിശ്ശിക അതത് വര്‍ഷങ്ങളില്‍ ലഭിച്ചിരുന്നെങ്കില്‍ നമുക്ക് നികുതി അടക്കേണ്ടി വരില്ലായിരുന്നു. ഇപ്പോള്‍ എല്ലാം കൂടി ലഭിച്ചതിന്‍റെ ഫലമായി വരുമാന പരിധി വര്‍ദ്ധിക്കുകയും അത് മൂലം നികുതി ബാധ്യത വരികയും ചെയ്തതാകാം. അത്തരം ആളുകള്‍ക്ക് 89(1) വകുപ്പ് പ്രകാരം അരിയര്‍ സാലറിയുടെ റിലീഫ് അവകാശപ്പെടാം.  ഈ വര്‍ഷം പേ ഫിക്സ് ചെയ്തവര്‍, അപ്രൂവല്‍ ലഭിക്കാന്‍ താമസം നേരിട്ട് ഇപ്പോള്‍ ശമ്പളം ഒരുമിച്ച് ലഭിച്ചവര്‍, എന്തെങ്കിലും കാരണങ്ങള്‍ കൊണ്ട് കഴിഞ്ഞ വര്‍ഷങ്ങളില്‍ ലഭിക്കേണ്ട ശമ്പളം ഈ വര്‍ഷത്തില്‍ വാങ്ങിച്ചവര്‍ തുടങ്ങി പലര്‍ക്കും ഈ റിലീഫ് ഉപയോഗപ്പെടുത്താവുന്നതാണ്.
അരിയര്‍ സാലറിയുടെ റിലീഫ് അവകാശപ്പെടാമെന്നുള്ളത് പലരും അറിയാതെ പോവുകയോ, അതല്ലെങ്കില്‍ അറിഞ്ഞിട്ടും സങ്കീര്‍ണ്ണമ്മായ പേപ്പര്‍ വര്‍ക്കുകള്‍ കാരണം വേണ്ടെന്ന് വെക്കുകയോ ചെയ്യുന്ന പ്രവണത കണ്ട് വരുന്നു. റിലീഫ് കാല്‍ക്കുലേറ്റ് ചെയ്യുന്നതിനുള്ള സോഫ്റ്റ്‍വെയറും തയ്യാറാക്കിയിട്ടുണ്ട്. അരിയര്‍ സാലറി ലഭിച്ച എല്ലാവര്‍ക്കും 89(1) പ്രകാരമുള്ള റിലീഫിന്റെ പ്രയോജനം ലഭിക്കണമെന്നില്ല. കാരണം അരിയര്‍ ബാധകമായിട്ടുള്ള വര്‍ഷങ്ങളില്‍ നമ്മള്‍ നേരത്തെ തന്നെ നികുതി അടക്കേണ്ടി വന്നിട്ടുണ്ടെങ്കില്‍ അരിയര്‍ അതത് വര്‍ഷങ്ങളിലെ വരുമാനങ്ങളോടൊപ്പം കൂട്ടുകയാണെങ്കില്‍ ആ വര്‍ഷങ്ങളിലെ നികുതി വര്‍ദ്ധിക്കുന്നു. അത്തരക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കില്ല.
എന്നാല്‍ ഈ വര്‍ഷം അരിയര്‍ ലഭിച്ചത് കാരണം നമ്മുടെ വരുമാനം വര്‍ദ്ധിച്ച് 5 ലക്ഷം രൂപയില്‍ കവിഞ്ഞിട്ടുണ്ടെങ്കില്‍ നമ്മള്‍ 5 ലക്ഷത്തിന് മുകളിലുള്ള തുകയ്ക്ക് 20 ശതമാനം നികുതി അടയ്ക്കേണ്ടി വരും. എന്നാല്‍ അരിയര്‍ അതത് വര്‍ഷങ്ങളിലേക്ക് മാറ്റിയാല്‍ നികുതി ബാധ്യത 10 ശതമാനത്തില്‍ ഒതുങ്ങിയേക്കാം. ഇങ്ങനയുള്ളവര്‍ക്ക് മുന്‍വര്‍ഷങ്ങളില്‍ നികുതി അടച്ചിരുന്നുവെങ്കിലും റിലീഫിന്റെ പ്രയോജനം ലഭിക്കും.
റിലീഫ് വളരെ ലളിതമായി കണക്കാക്കി സ്റ്റേറ്റ്മെന്‍റുകള്‍ ലഭ്യമാക്കുന്നതിനുള്ള സോഫ്റ്റ്‍വെയറും ഡൗണ്‍ലോഡ് ചെയ്യാം.


ROUNDING OFF  INCOME  AND INCOME TAX


Income Tax Act 1961 ലെ സെക്ഷന്‍ 288 A യില്‍ Total Income റൗണ്ട് ചെയ്യുന്നതിനെക്കുറിച്ചും 288 B യില്‍ Income Tax റൗണ്ട് ചെയ്യുന്നതിനെക്കുറിച്ചും വ്യക്തമാക്കുന്നുണ്ട്. Total Income അടുത്ത പത്ത് രൂപയിലേക്ക് റൗണ്ട് ചെയ്യണമെന്നതിനെക്കുറിച്ച് ആര്‍ക്കും സംശയമില്ല. എന്നാല്‍ Tax Payable അടുത്ത പത്തിലേക്ക് റൗണ്ട് ചെയ്യണോ അതോ അടുത്ത രൂപയിലേക്ക് റൗണ്ട് ചെയ്യണോ എന്നതിനെക്കുറിച്ചാണ് പലരും സംശയം ഉന്നയിക്കുന്നത്. 2006-07 സാമ്പത്തിക വര്‍ഷം വരെ Tax Payable അടുത്ത രൂപയിലേക്കാണ് റൗണ്ട് ചെയ്തിരുന്നത്. എന്നാല്‍ Taxation Laws (Amendment) Act, 2006 ല്‍ Income Tax Act 1961 ലെ സെക്ഷന്‍ 288 B യില്‍ ഭേദഗതി വരുത്തി Tax Payable അടുത്ത പത്ത് രൂപയിലേക്ക് തന്നെയാണ് റൗണ്ട് ചെയ്യേണ്ടതെന്ന് വ്യക്തമായി പ്രസ്താവിക്കുന്നുണ്ട്. Income Tax Act -ല്‍ ഈ രണ്ട് വകുപ്പുകള്‍ക്ക് നല്‍കിയ വിവരണം താഴെ ചേര്‍ക്കുന്നു.

[Rounding off Total Income]
Sec. 288A. [The amount of total income] computed in accordance with the foregoing provisions of this Act shall be rounded off to the nearest multiple of ten rupees and for this purpose any part of a rupee consisting of paise shall be ignored and thereafter if such amount is not a multiple of ten, then, if the last figure in that amount is five or more, the amount shall be increased to the next higher amount which is a multiple of ten and if the last figure is less than five, the amount shall be reduced to the next lower amount which is a multiple of ten; and the amount so rounded off shall be deemed to be the total income of the assessee for the purposes of this Act.]

[Rounding off amount payable and refund due]
Sec. 288B. Any amount payable, and the amount of refund due, under the provisions of this Act shall be rounded off to the nearest multiple of ten rupees and for this purpose any part of a rupee consisting of paise shall be ignored and thereafter if such amount is not a multiple of ten, then, if the last figure in that amount is five or more, the amount shall be increased to the next higher amount which is a multiple of ten and if the last figure is less than five, the amount shall be reduced to the next lower amount which is a multiple of ten.




സംശയം ബാക്കി നില്‍ക്കുന്നവര്‍ താഴെ കൊടുത്ത ലിങ്കില്‍ നിന്നും Income Tax Law (Amendment) Act 2006 ന്‍റെ പി.ഡി.എഫ് രൂപത്തിലുള്ള ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് അതിന്‍റെ പേജ് നമ്പര്‍ 8 ല്‍ മഞ്ഞ നിറത്തില്‍ ഷെയ്ഡ് ചെയ്ത ഭാഗം വായിക്കുക. 
ഇനിയും സംശയം അവശേഷിക്കുന്നവരുണ്ടെങ്കില്‍ ഇന്‍കം ടാക്സ് വകുപ്പിന്‍റെ ആധികാരികമായ വെബ് സൈറ്റായ www.incometaxindia.gov.in സന്ദര്‍ശിച്ച് I NEED എന്ന മെനുവിലെ ACTS എന്നസബ്മെനുവില്‍ ക്ലിക്ക് ചെയ്ത് സെര്‍ച്ച് ചെയ്യാനുള്ള ബോക്സില്‍ 288 B എന്ന് ടൈപ്പ് ചെയ്ത് Search ബട്ടണ്‍ അമര്‍ത്തിയാല്‍ മുകളില്‍ പറഞ്ഞ റൂളുകള്‍ നേരിട്ട് വായിക്കാം. 



DEDUCTION OF HOUSING LOAN


Income Tax Act അനുസരിച്ച്  Housing Loan ഇനത്തില്‍ മുതലിലേക്ക് അടച്ച തുക 80സി വിഭാഗത്തിലാണ് കാണിക്കേണ്ടത്. എന്നാല്‍ Housing Loan Interest നേരിട്ട് കുറക്കാവുന്നതല്ല. പകരം അത് Income From House Property എന്ന ഇനത്തില്‍ നഷ്ടമായിട്ടാണ് കാണിക്കേണ്ടത്. ഇത് Income From House Property എന്ന ഇനത്തിന് നേരെ മൈനസ് ഫിഗറായി കാണിക്കുക. ഉദാഹണമായി നിങ്ങള്‍ 50,000 രൂപ Housing Loan Interest ആയി നല്‍കിയിട്ടുണ്ടെങ്കില്‍ അതിന് നേരെ -50,000 എന്ന് കാണിക്കുക. കഴിഞ്ഞ വര്‍ഷം വരെ പലിശയിനത്തില്‍ നഷ്ടമായി കാണിക്കാവുന്ന തുക 1,50,000 രൂപയായിരുന്നു. എന്നാല്‍ ഈ വര്‍ഷം ഇത് 2,00,000 രൂപയാക്കി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.



CONFUSION IN TAX CALCULATION

 പലരും ചോദിക്കപ്പെട്ട  സംശയത്തില്‍ ഒന്ന് മാത്രം ഉദാഹരണമായി താഴെ കൊടുക്കുന്നു..
"സര്‍, എല്ലാ കിഴിവുകളും കഴിഞ്ഞിട്ടുള്ള എന്‍റെ വരുമാനം 5,60,000 രൂപയാണ്. ഞാന്‍ മാന്വുവലായി കണക്ക് കൂട്ടുമ്പോള്‍ 560000 രൂപയില്‍ നിന്നും 2,50,000 കുറച്ചതിന് ശേഷമുള്ള 3,10,000 രൂപയുടം 10 ശതമാനം 31,000 രൂപ ടാക്സും അതിന്‍റെ 3 ശതമാനം സെസ്സ് 930 രൂപയും കൂടി കൂട്ടി ആകെ അടയ്ക്കേണ്ട തുക 31,930 രൂപ എന്നാണ് ലഭിച്ചത്. എന്നാല്‍ സോഫ്റ്റ്‍വെയറുകളില്‍ ഇതിനു പകരം 37,000 രൂപ ടാക്സും 1,110 രൂപ സെസ്സും കൂട്ടി 38,110 രൂപ എന്നാണ് കാണുന്നത്. ഏതാണ് ശരി...? "

ഇങ്ങനെ ഒരു സംശയം വരുന്നത് ടാക്സ് സ്ലാബുകളെ ശരിയായി മനസ്സിലാക്കാത്തതിനാലാണ്. ഈ വര്‍ഷം സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമുള്ള നിരക്കുകള്‍ ഇങ്ങനെയാണ്

  • 2,50,000 രൂപ വരെ നികുതിയില്
  • 2,50,000 ത്തിനു മുകളില്‍ 5 ലക്ഷം വരെ - 10 ശതമാനം
  • 5 ലക്ഷത്തിനു മുകളില്‍ 10 ലക്ഷം വരെ -20 ശതമാനം
  • 10 ലക്ഷത്തിനു മുകളില്‍ - 30 ശതമാനം


മുകളില്‍ സംശയം ഉന്നയിച്ച സുഹൃത്തിന്‍റെ കിഴിവുകള്‍ കഴിച്ചുള്ള വരുമാനം 5,60,000 രൂപയാണ്. അതില്‍ 2,50,000 രൂപയ്ക്ക് നികുതിയില്ല. 2,50,000 രൂപയ്ക്ക് മുകളില്‍ 5 ലക്ഷം വരെയുള്ള തുകയുടെ ( അഥവാ 2,50,000 രൂപയുടെ) 10 ശതമാനം - 25,000 രൂപ, 5 ലക്ഷത്തിന് മുകളില്‍ വരുന്ന തുകയുടെ ( അഥവാ 60,000 രൂപയുടെ ) 20 ശതമാനം - 12,000 രൂപ.  നികുതി 37,000 രൂപ + 3 ശതമാനം സെസ്സ് 1,110 രൂപ ആകെ 38,110 രൂപ. ഇത് തന്നെയാണ് ശരി.
സംശയം ഉന്നയിക്കപ്പെട്ട സുഹൃത്ത്, നികുതി കണക്കാക്കാത്ത ആദ്യത്തെ 2 ലക്ഷം രൂപയും ഡിഡക്ഷനാണെന്നാണ് തെറ്റിദ്ധരിച്ചിട്ടുള്ളത്. ഇത് ഡിഡക്ഷനല്ല. പലരും ഇതിനെ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ എന്ന ഓമനപ്പേരില്‍ വിളിക്കുന്നു. ഈ പ്രയോഗം തന്നെ തെറ്റാണ്.  ഇവിടെ ഇദ്ദേഹത്തിന്‍റെ കണക്ക് പ്രകാരം 5,60,000 രൂപയില്‍ നിന്ന് 2,50,000 രൂപ കുറച്ച് ബാക്കിയുള്ള 3,10,000 ത്തിന്‍റെ 10 ശതമാനമാണ് കണ്ടത്. ഈ സുഹൃത്തിന്‍റെ ധാരണ പ്രകാരം അദ്ദേഹത്തിന്‍റെ മൊത്തവരുമാനം 5 ലക്ഷത്തില്‍ കവിഞ്ഞിട്ടില്ല. അത് കൊണ്ടാണ് അദ്ദേഹത്തിന്‍റെ കണക്ക് തെറ്റിയത്.


DEDUCTION OF HRA



HRA എന്നത് കണ്ണും ചിമ്മി കുറവ് ചെയ്യാവുന്ന ഒന്നല്ല. അതിന് ചില വ്യവസ്ഥകളുണ്ട്  
    • 1) യഥാര്‍ത്ഥത്തില്‍ ലഭിച്ച HRA
    • 2) ശമ്പളത്തിന്‍റെ 10 ശതമാനത്തില്‍ അധികം നല്‍കിയ വാടക
    • 3) ശമ്പളത്തിന്‍റെ 40 ശതമാനം
          മുകളില്‍ പറഞ്ഞിരിക്കുന്ന ഈ മൂന്നെണ്ണത്തില്‍ ഏതാണോ ഏറ്റവും ചെറുത്, അത് മാത്രമേ കുറവ് ചെയ്യാന്‍ അര്‍ഹതയുള്ളൂ. ഒരു പക്ഷെ താങ്കള്‍ക്ക് ഈ വര്‍ഷം ലഭിച്ച ശമ്പളത്തിന്‍റെ (ഈ ആവശ്യത്തിന് മൊത്ത ശമ്പളം എന്നതിന്‍റെ നിര്‍വ്വചനം അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും കൂട്ടിയത് മാത്രമാണ്) 10 ശതമാനം വരുന്ന തുകയെക്കാള്‍ താഴെയായിരിക്കും താങ്കള്‍ ഈ വര്‍ഷം നല്‍കിയ വാടക). അത് കൊണ്ടാണ് HRA യുടെ സ്ഥാനത്ത് NIL എന്ന് കാണിക്കുന്നത്. ഇതൊന്നും നോക്കാതെ താങ്കള്‍ക്ക് കഴിഞ്ഞ വര്‍ഷങ്ങളില്‍ HRA കിഴിവായി അനുവദിച്ചിട്ടുണ്ടെങ്കില്‍ അത് അധികാരികള്‍ ശ്രദ്ധിക്കാതെ പോയതായിരിക്കാം.
          ഉദാഹരണമായി താങ്കള്‍ക്ക് വര്‍ഷത്തില്‍ ആകെ ലഭിച്ച അടിസ്ഥാന ശമ്പളം 2 ലക്ഷം രൂപയും ക്ഷാമബത്ത 80,000 രൂപയും HRA 6,000 രൂപയും എന്നിരിക്കട്ടെ. HRA യുടെ കിഴിവ് കണക്കാക്കുന്നതിന് ശമ്പളം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് അടിസ്ഥാന ശമ്പളവും ഡി.എ യും കൂട്ടിയതാണ്. അതായത്    2,80,000 രൂപ. ഇനി താഴെ കൊടുത്ത 3 ഉദാഹരണങ്ങള്‍ ശ്രദ്ധിക്കുക.

താങ്കള്‍ ഒരു മാസം 2000 രൂപ നിരക്കില്‍ ഒരു വര്‍ഷം 24,000 രൂപ വാടക നല്‍കുന്നുവെങ്കില്‍
    • 1) യഥാര്‍ത്ഥത്തില്‍ ലഭിച്ച HRA - 6,000 രൂപ
    • 2) ശമ്പളത്തിന്‍റെ 10 ശതമാനത്തില്‍ അധികം നല്‍കിയ വാടക - Nil (കാരണം ശമ്പളത്തിന്‍റെ 10 ശതമാനം 28,000 രൂപയാണ്. അതിന്‍റെ താഴെയാണ് താങ്കള്‍ നല്‍കിയ വാടക)
    • 3) ശമ്പളത്തിന്‍റെ 40 ശതമാനം - 1,12,000 രൂപ
ഇവിടെ താങ്കള്‍ക്ക് ഒന്നും കുറയ്ക്കാന്‍ അവകാശമില്ല. കാരണം രണ്ടാമത്തെ വ്യവസ്ഥ Nil ആണ്. അതാണ് ഏറ്റവും ചെറുത്.

താങ്കള്‍ ഒരു മാസം 2500 രൂപ നിരക്കില്‍ ഒരു വര്‍ഷം 30,000 രൂപ വാടക നല്‍കുന്നുവെങ്കില്‍
    • 1) യഥാര്‍ത്ഥത്തില്‍ ലഭിച്ച HRA - 6,000 രൂപ
    • 2) ശമ്പളത്തിന്‍റെ 10 ശതമാനത്തില്‍ അധികം നല്‍കിയ വാടക - 2,000 രൂപ
    • 3) ശമ്പളത്തിന്‍റെ 40 ശതമാനം - 1,12,000 രൂപ
ഇവിടെ താങ്കള്‍ക്ക് 2,000 രൂപ മാത്രമേ കുറയ്ക്കാന്‍ അവകാശമൂള്ളൂ.  കാരണം അതാണ് ഏറ്റവും ചെറുത്.

താങ്കള്‍ ഒരു മാസം 10,000 രൂപ നിരക്കില്‍ ഒരു വര്‍ഷം 1,20,000 രൂപ വാടക നല്‍കുന്നുവെങ്കില്‍
    • 1) യഥാര്‍ത്ഥത്തില്‍ ലഭിച്ച HRA - 6,000 രൂപ
    • 2) ശമ്പളത്തിന്‍റെ 10 ശതമാനത്തില്‍ അധികം നല്‍കിയ വാടക - 92,000 രൂപ (അതായത് 1,20,000 - 28,000)
    • 3) ശമ്പളത്തിന്‍റെ 40 ശതമാനം - 1,12,000 രൂപ
ഇവിടെ താങ്കള്‍ക്ക് 6,000 രൂപ മാത്രമേ കുറയ്ക്കാന്‍ അവകാശമൂള്ളൂ.  കാരണം ഇവിടെ യഥാര്‍ത്ഥത്തില്‍ ലഭിച്ച HRA യാണ് ഏറ്റവും കുറവ്.



 അരിയര്‍ ലഭിച്ചത് കൊണ്ട് മാത്രം 87(A) യുടെ റിബേറ്റ് നഷ്ടപ്പെടുന്നു.

സര്‍, എന്‍റെ 2014-15 വര്‍ഷത്തെ എല്ലാ കിഴിവുകളും കഴിഞ്ഞിട്ടുള്ള മൊത്തവരുമാനം 4,90,000 രൂപയാണ്. ഇത് കൂടാതെ 2013-14 വര്‍ഷം ലഭിക്കേണ്ടിയിരുന്ന 30,000 രൂപ അരിയറായി ഈ വര്‍ഷം ലഭിച്ചിട്ടുണ്ട്. അത് കൂടി കൂട്ടുമ്പോള്‍ മൊത്തവരുമാനം 5,20,000 രുപയും നികുതി 29,870 രൂപയും കാണുന്നു . 5 ലക്ഷം രൂപയില്‍ താഴെയാണെങ്കിലല്ലേ 87(A) പ്രകാരമുള്ള റിബേറ്റ് ലഭിക്കുകയുള്ളൂ. ഞാന്‍ 89(1) വകുപ്പ് പ്രകാരം അരിയര്‍ സാലറിയുടെ റിലീഫ് കാല്‍ക്കുലേറ്റ് ചെയ്യുമ്പോള്‍ 4,120 രൂപ റിലീഫ് ലഭിക്കുന്നുണ്ട്. പക്ഷെ മൊത്തവരുമാനം 5 ലക്ഷത്തില്‍ കൂടുതലായത് കൊണ്ട് സ്റ്റേറ്റ്മെന്‍റില്‍ 87 എ പ്രകാരമുള്ള റിലീഫ് കുറച്ചു കാണുന്നില്ല.  
2013-14 ലെ എന്‍റെ മൊത്തവരുമാനം 4,20,000 രൂപയായിരുന്നു. അതിന് മുകളില്‍ ഞാന്‍ 20,600 രൂപ നികുതി അടക്കുകയും ചെയ്തിട്ടുണ്ട്.  അരിയര്‍ നിമിത്തം 5 ലക്ഷം രൂപയില്‍ കൂടുതലായാല്‍ 87 എ പ്രകാരമുള്ള  റിലീഫിന് അര്‍ഹതയില്ലേ..?

സര്‍, അരിയര്‍ ലഭിച്ചത് കൊണ്ടു മാത്രം 5 ലക്ഷം രൂപയില്‍ അധികമായാല്‍ താങ്കള്‍ക്ക് 87 എ യുടെ റിബേറ്റ് നഷ്ടമാകുന്നില്ല. സാര്‍ 89(1) പ്രകാരം 4,120 രൂപ റിലീഫ് അവകാശപ്പെടുന്നു എന്ന് പറഞ്ഞുവല്ലൊ.. ഈ റിലീഫില്‍ താങ്കള്‍ക്ക് നഷ്ടപ്പെട്ടു എന്ന് പറയുന്ന റിബേറ്റും അടങ്ങിയിട്ടുണ്ട്. ഇത് വ്യക്തമായി മനസ്സിലാക്കുന്നതിന് താഴെ പറയുന്ന കാല്‍ക്കുലേഷന്‍ വളരെ ശ്രദ്ധയോടെ പരിശോധിക്കുക.
A) 2014-15 ല്‍ അരിയര്‍ അടക്കമുള്ള നികുതി
മൊത്തവരുമാനം ---------------------------------------------------------- 5,20,000
നികുതി     2,50,000 വരെ ------------------------------------------------------ ഇല്ല
                      2,50,000 മുതല്‍ 5,00,00 വരെ (10%).---------------------- 25,000
                      5,00,000 മുകളിലുള്ള 20,000 ത്തിന് (20%)---------------- 4,000
                                              ആകെ നികുതി ------------------------------ 29,000
                      റിബേറ്റ് ( 5 ലക്ഷത്തില്‍ കൂടിയത് കാരണം) -------ഇല്ല
                                               ബാക്കി നികുതി ---------------------------- 29,000
                       എഡ്യുക്കേഷന്‍ സെസ് (3%) --------------------------------870
                                                   ആകെ നികുതി -------------------------- 29,870

B) 2014-15 ല്‍ അരിയര്‍ കൂടാതെയുള്ള നികുതി
മൊത്തവരുമാനം ---------------------------------------------------------- 4,90,000
നികുതി     2,50,000 വരെ ------------------------------------------------------ ഇല്ല
                      2,50,000 മുതല്‍ 4,90,00 വരെ (10%).---------------------- 24,000
                                              ആകെ നികുതി ------------------------------ 24,000
                      റിബേറ്റ് -------------------------------------------------------------2,000
                                               ബാക്കി നികുതി ---------------------------- 22,000
                       എഡ്യുക്കേഷന്‍ സെസ് (3%) --------------------------------660
                                                   ആകെ നികുതി -------------------------- 22,660
  
അരിയര്‍ ലഭിച്ചത് കൊണ്ട് അധികം വരുന്ന നികുതി  (29,870 - 22,660) = 7,210

ഇനി ഇപ്പോള്‍ ലഭിച്ച
ലഭിച്ച അരിയര്‍ കഴിഞ്ഞ വര്‍ഷം തന്നെ ലഭിക്കുകയാണെങ്കില്‍ അന്ന് നികുതി കൂടുതല്‍ അടക്കേണ്ടി വന്നിരുന്നല്ലോ? അപ്പോള്‍ അത് കാല്‍ക്കുലേറ്റ് ചെയ്യാം.

C) 2013-14 ല്‍ താങ്കള്‍ നല്‍കിയ നികുതി
മൊത്തവരുമാനം ---------------------------------------------------------- 4,20,000
നികുതി     2,00,000 വരെ ------------------------------------------------------ ഇല്ല
                      2,00,000 മുതല്‍ 4,20,00 വരെ (10%).---------------------- 22,000
                                              ആകെ നികുതി ------------------------------ 22,000
                      റിബേറ്റ് -------------------------------------------------------------2,000
                                               ബാക്കി നികുതി ---------------------------- 20,000
                       എഡ്യുക്കേഷന്‍ സെസ് (3%) --------------------------------600
                                                   ആകെ നികുതി -------------------------- 20,600
                                                  ( ഇതാണ് കഴിഞ്ഞ വര്‍ഷം താങ്കള്‍ അടച്ച നികുതി )
D) 2013-14 ല്‍ താങ്കള്‍ അടക്കേണ്ടിയിരുന്ന നികുതി
മൊത്തവരുമാനം -----------------(4,20,000 + 30,000) ---------------- 4,50,000
 നികുതി     2,00,000 വരെ ----------------------------------------------------- ഇല്ല
                      2,00,000 മുതല്‍ 4,50,00 വരെ (10%).---------------------- 25,000
                                              ആകെ നികുതി ------------------------------ 25,000
                      റിബേറ്റ് -------------------------------------------------------------2,000
                                               ബാക്കി നികുതി ---------------------------- 23,000
                       എഡ്യുക്കേഷന്‍ സെസ് (3%) --------------------------------690
                                                   ആകെ നികുതി -------------------------- 23,690
                      ( ഇതാണ് കഴിഞ്ഞ വര്‍ഷം താങ്കള്‍ അടക്കേണ്ടിയിരുന്ന  നികുതി )
കഴിഞ്ഞ വര്‍ഷം അടക്കേണ്ടിയിരുന്ന അധിക നികുതി   (23,690 - 20,600 ) = 3,090
മുകളിലെ കാല്‍ക്കുലേഷനുകളില്‍ നിന്നും രണ്ട് കാര്യങ്ങള്‍ മനസിലായി 
1) അരിയര്‍ ഇപ്പോള്‍ ലഭിച്ചത് കൊണ്ട് നികുതി 7,210 രൂപ വര്‍ദ്ധിച്ചു.
2) അരിയര്‍ അതത് സമയത്ത് തന്നെ ലഭിച്ചിരുന്നെങ്കില്‍ കഴിഞ്ഞവര്‍ഷം നമ്മള്‍ 3,090 രൂപ അധികം അടക്കണമായിരുന്നു. 
ആയത് കൊണ്ട് ഇവ രണ്ടും തമ്മിലുള്ള വ്യത്യാസമാണ് താങ്കളുടെ അധിക ബാധ്യതതയായി വന്നത്. അതായത് (7,210 - 3090 = 4,190 രൂപ) ഈ തുകയാണ് താങ്കള്‍ക്ക് 89(1) ലെ റിലീഫായി ലഭിച്ചത്. 
ഇനി താങ്കളുടെ ശ്രദ്ധ വീണ്ടും  കാല്‍ക്കുലേഷന്‍ B യിലേക്ക് ക്ഷണിക്കുന്നു. അരിയാര്‍ കൂടാതെയുള്ള താങ്കളുടെ വരുമാനം 4,90,000 രൂപയാവുകയും തന്‍മൂലം അവിടെ 2,000 രൂപ റിലീഫ് കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇവിടെ റിലീഫ് കുറച്ചില്ലായിരുന്നെങ്കില്‍ A യും B യും തമ്മിലുള്ല വ്യത്യാസം 7,210 രൂപ എന്നതിന് പകരം 5,210 രൂപയവുകയും തന്‍മൂലം റിലീഫ് 4,190 രൂപ എന്നതിന് പകരം 2,190 രൂപയും ( 5,210 - 3,090 ) ആകുമായിരുന്നു.
ആയത്കൊണ്ട് സ്റ്റേറ്റ്മെന്‍റില്‍ പ്രത്യക്ഷമായി 87(A) എന്ന ഹെഡില്‍ 2000 രൂപ കുറയുന്നില്ലെങ്കിലും പരോക്ഷമായി അത് കുറയുന്നുണ്ട്. അതിനനുസരിച്ചാണ് സോഫ്റ്റ്‍വെയറുകള്‍ തയ്യാറാക്കിയിട്ടുള്ളത്.. അത് തന്നെയാണ് അതിന്‍റെ രീതിയും..

2015, ഫെബ്രുവരി 24, ചൊവ്വാഴ്ച

ഹൈസ്‌കൂളായി ഉയര്‍ത്തിയ 142 സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ദുരിതം

കേന്ദ്ര സര്‍ക്കാറിനുകീഴിലെ രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്റെ (ആര്‍.എം.എസ്.എ.) നേതൃത്വത്തില്‍ ഹൈസ്‌കൂളായി ഉയര്‍ത്തിയ 142 സ്‌കൂളുകളില്‍ അടിസ്ഥാനസൗകര്യമില്ലാത്തതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് ദുരിതം. പല സ്‌കൂളുകളിലും കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തുടങ്ങി. 

  2009 മുതല്‍ 2014 വരെ എല്ലാ ജില്ലകളിലുമായി 142 യു.പി. സ്‌കൂളുകളെയാണ് ഹൈസ്‌കൂളായി ഉയര്‍ത്തിയത്. എന്നാല്‍, ഇവിടെ അടിസ്ഥാനസൗകര്യങ്ങളൊരുക്കുന്നതില്‍ ആര്‍.എം.എസ്.എ.യും സംസ്ഥാന സര്‍ക്കാറും ഒന്നും ചെയ്തില്ല.
ഇത്തരം സ്‌കൂളുകളില്‍ വേണ്ടത്ര അധ്യാപകരില്ല. ലാബ്, ലൈബ്രറി, കമ്പ്യൂട്ടര്‍ സംവിധാനങ്ങളും ക്ലാസ്മുറി, കക്കൂസ്, മൂത്രപ്പുര തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങളും ഒരുക്കാനായിട്ടില്ല. 

  ഹൈസ്‌കൂളാക്കിയ 30 സ്‌കൂളുകള്‍ ആര്‍.എം.എസ്.എ. ഏറ്റെടുത്തിട്ടുമില്ല. ഇത്തരം സ്‌കൂളുകളിലെ സ്ഥിതി അതിദയനീയമാണ്. ഹൈസ്‌കൂളാക്കിയതല്ലാതെ അധ്യാപകതസ്തികയും സാമ്പത്തികസഹായവും കിട്ടാതെ പിരിവെടുത്തും മറ്റുമാണ് 30 സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്.
അവശേഷിച്ച 112 സ്‌കൂളുകള്‍ക്ക് സഹായധനം കിട്ടുന്നുണ്ടെങ്കിലും അവിടുത്തെ സ്ഥിതിയും മെച്ചമല്ല.


  അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ സെക്കന്‍ഡറി വിദ്യാഭ്യാസ സൗകര്യമില്ലെങ്കില്‍ ആ പരിധിയിലുള്ള യു.പി. സ്‌കൂള്‍ ഹൈസ്‌കൂളായി ഉയര്‍ത്തി പഠനസൗകര്യമൊരുക്കാനാണ് ആര്‍.എം.എസ്.എ. പദ്ധതി. അഞ്ച് അധ്യാപകര്‍ക്കും ഒരു പ്രഥമാധ്യാപകനും ആര്‍.എം.എസ്.എ. ശമ്പളം നല്കും. ചിലയിടത്ത് ഏഴ് ഡിവിഷനുകളുണ്ട്. അവിടെ കുറഞ്ഞത് ഒമ്പത് അധ്യാപകര്‍ വേണം. അവശേഷിച്ച അധ്യാപകരെ പി.ടി.എ. നിയമിച്ച് പിരിവെടുത്താണ് ശമ്പളം നല്കുന്നത്.

  അപ്‌ഗ്രേഡ്‌ചെയ്ത സ്‌കൂളുകളില്‍ വളരെക്കുറച്ചുസ്ഥലത്തേ അധ്യാപകതസ്തിക അംഗീകരിച്ച് നിയമനം നടത്തിയിട്ടുള്ളൂ. അല്ലാത്തിടത്തെല്ലാം താത്കാലിക അധ്യാപകരെവെച്ചാണ് പ്രവര്‍ത്തനം.സംസ്ഥാന അതിര്‍ത്തിയിലെ സ്‌കൂളുകളില്‍ മലയാളത്തെ കൂടാതെ കന്നഡ, തമിഴ് മീഡിയംകൂടി വേണ്ടതിനാല്‍ കൂടുതല്‍ അധ്യാപകര്‍ വേണം. പദ്ധതിപ്രകാരം അനുവദിക്കുന്ന അഞ്ച് അധ്യാപകരെക്കൊണ്ട് പഠനം നടത്താനാവാതെ വലയുകയാണ് ഇത്തരം സ്‌കൂളുകള്‍.
സ്‌കൂള്‍കെട്ടിടം, ക്ലാസ്മുറി, ലബോറട്ടറി, ലൈബ്രറി, കരകൗശലമുറി, കക്കൂസ്, മൂത്രപ്പുര, കുടിവെള്ളം, കമ്പ്യൂട്ടര്‍ എന്നീ സൗകര്യങ്ങള്‍ ഒരുക്കണമെന്നാണ് പദ്ധതിനിര്‍ദേശത്തിലുള്ളത്. പക്ഷെ, കേരളത്തില്‍ അപ്‌ഗ്രേഡ്‌ചെയ്ത ഒരു സ്‌കൂളിലും ഇതൊന്നും ഒരുക്കിയിട്ടില്ല.

2015, ജനുവരി 4, ഞായറാഴ്‌ച

അദ്ധ്യാപക ബാങ്ക് രൂപീകരണവും തസ്തിക നിര്‍ണ്ണയവും

  അദ്ധ്യാപക ബാങ്ക് രൂപീകരണവും തസ്തിക നിര്‍ണ്ണയവും സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് ഉത്തരവായി. 2010-11 ലെ തസ്തിക നിര്‍ണ്ണയത്തെ അടിസ്ഥാനമാക്കിയുള്ള ഡിവിഷനുകളും തസ്തികകളുമാണ് അദ്ധ്യാപക പാക്കേജിന്റെ അടിസ്ഥാന മാനദണ്ഡമായി സ്വീകരിക്കുന്നത്.

യു.ഐ.ഡി. അനുസരിച്ചുള്ള 2014-15 ലെ തസ്തിക നിര്‍ണ്ണയത്തില്‍ ഡിവിഷനുകളും തസ്തികകളും 2010-11 ലെ തസ്തികനിര്‍ണ്ണയത്തേക്കാള്‍ കുറവാണെങ്കില്‍ 2014-15 ലെ തസ്തിക നിര്‍ണ്ണയത്തെ അടിസ്ഥാനമാക്കിയ ഡിവിഷനുകളും തസ്തികകളും മാത്രമേ അനുവദിക്കുകയുള്ളൂ. ഇതിന്‍പ്രകാരം അധികമായി വരുന്ന അദ്ധ്യാപകരുടെ വിവരങ്ങള്‍ സര്‍ക്കാരിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ലഭ്യമാക്കേണ്ടതാണെന്ന് ഉത്തരവില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. യു.ഐ.ഡി. അനുസരിച്ച് 2014-15 ലെ തസ്തികനിര്‍ണ്ണയത്തില്‍ ഡിവിഷനുകളും തസ്തികകളും 2010-11 ലെ തസ്തിക നിര്‍ണയത്തേക്കാള്‍ കൂടുതലാണെങ്കില്‍ അധിക ഡിവിഷനുകളും തസ്തികകളും അനുവദിക്കുന്നത് സര്‍ക്കാര്‍ തലത്തില്‍ ആയിരിക്കും. മാനേജര്‍മാര്‍ അദ്ധ്യാപക/അനദ്ധ്യാപക ജീവനക്കാരെ നിയമിച്ചുകൊണ്ട് പുറപ്പെടുവിക്കുന്ന നിയമന ഉത്തരവുകളിലും ഒഴിവുകള്‍ നികത്തുന്നതിനുവേണ്ടി വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിക്കുന്ന നോട്ടിഫിക്കേഷനിലും തസ്തികനിര്‍ണ്ണയം സംബന്ധിച്ച് പുറപ്പെടുവിച്ചിട്ടുള്ള സര്‍ക്കാര്‍ ഉത്തരവുകളിലെ വ്യവസ്ഥകളും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും വിശദാംശങ്ങളും വ്യക്തമായി ഉള്‍പ്പെടുത്തണം. കെ.ഇ.ആര്‍.പ്രകാരം 1:45 അനുപാതത്തില്‍ തന്നെ തസ്തികനിര്‍ണ്ണയം നടത്തണമെന്നതാണ് സര്‍ക്കാരിന്റെ നയം. എന്നാല്‍ റിട്ടയര്‍മെന്റ്, മരണം, രാജി, പ്രൊമോഷന്‍ എന്നീ ഒഴിവുകളില്‍ മാനേജര്‍മാര്‍ 2013-14 മുതല്‍ നടത്തിയ നിയമനങ്ങള്‍ അംഗീകരിക്കുന്നതിന് 1 : 45 അനുപാതത്തില്‍ കുട്ടികള്‍ ലഭ്യമല്ലാതെ വരുന്ന പക്ഷം ഒന്നുമുതല്‍ നാലുവരെ ക്ലാസുകളില്‍ 1:30, അഞ്ചുമുതല്‍ പത്തുവരെ ക്ലാസുകളില്‍ 1: 35 എന്ന അദ്ധ്യാപക വിദ്യാര്‍ത്ഥി അനുപാതത്തില്‍ കുട്ടികള്‍ ലഭ്യമെങ്കില്‍ അംഗീകരിക്കും. 2014-15 മുതല്‍ 1:45 അനുപാതത്തില്‍ മാത്രമേ മേല്‍പ്പറഞ്ഞ സ്ഥിരം ഒഴിവുകളിലെ തസ്തികനിര്‍ണ്ണയം നടത്തുകയുള്ളൂ എന്ന നിബന്ധനയ്ക്ക് വിധേയമായി ഒരു പ്രത്യേക നടപടിയെന്ന നിലയില്‍ ഒറ്റത്തവണത്തേയ്ക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം നല്‍കുന്നത്. സ്ഥലം മാറ്റം മൂലമുണ്ടാകുന്ന ഒഴിവുകളിലും അവധി ഒഴിവുകളിലും നിയമനങ്ങള്‍ അംഗീകരിക്കുന്നതിന് മുന്‍പ് അവ അംഗീകൃത തസ്തികകളാണെന്ന് എ.ഇ.ഒ/ഡി.ഇ.ഒ ഉറപ്പുവരുത്തണം. 31.3.2011 ന് മുമ്പ് റഗുലര്‍ നിയമനം ലഭിച്ചവര്‍ക്ക് സംരക്ഷണം നല്‍കുന്നതിനുവേണ്ടി ഒറ്റത്തവണ മാത്രം ഉള്ള ഒരു താത്ക്കാലിക നടപടി മാത്രമാണ് അദ്ധ്യാപക ബാങ്ക്. ഇനി അദ്ധ്യാപക ബാങ്കില്‍ അധികമായി ആരെയും ഉള്‍പ്പെടുത്തില്ല. സര്‍ക്കാര്‍ സ്‌കൂളില്‍നിന്നും എയ്ഡഡ് സ്‌കൂളില്‍ നിന്നും അധിമായി അദ്ധ്യാപക ബാങ്കിലേക്ക് മാറ്റപ്പെടുന്ന അദ്ധ്യാപകരുടെ രണ്ട് പ്രത്യേക ലിസ്റ്റുകള്‍ റവന്യൂ ജില്ലാടിസ്ഥാനത്തില്‍ തയ്യാറാക്കണം. സീനിയോറിറ്റി അടിസ്ഥാനമാക്കി ഓരോ വിഭാഗത്തെയും (എല്‍.പി., യു.പി., ഹൈസ്‌കൂള്‍, ഭാഷാധ്യാപകര്‍, എന്നിങ്ങനെ) ഇതില്‍ഉള്‍പ്പെടുത്തണം. റവന്യൂ ജില്ലാടിസ്ഥാനത്തിലും ഓരോ വിഭാഗത്തിന്റെയും സീനിയോറിറ്റി അടിസ്ഥാനമാക്കിയും സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളിലെ അദ്ധ്യാപകരുടെ ലിസ്റ്റുകള്‍ തയ്യാറാക്കണം. യു.ഐ.ഡി.യില്‍ കൃത്രിമം കാട്ടി നടത്തിയ അനധികൃത നിയമനം, ജനനത്തീയതിയിലെ മാനദണ്ഡം മറികടന്നുള്ള നിയമനം നിര്‍ദ്ദിഷ്ടയോഗ്യതയില്ലാത്ത നിയമനം തുടങ്ങിയവ ശ്രദ്ധയില്‍പ്പെട്ടാല്‍ അത്തരക്കാരെ അദ്ധ്യാപകബാങ്കിലെ ലിസ്റ്റില്‍ നിന്നും അനുബന്ധ ലിസ്റ്റില്‍ നിന്നും 1.10.2011 ലെ പാക്കേജ് ഉത്തരവിന്റെ അനുബന്ധലിസ്റ്റില്‍ നിന്നും നിരുപാധികം നീക്കം ചെയ്യും. ഇതുമൂലം സര്‍ക്കാരിനോ അദ്ധ്യാപകര്‍ക്കോ എന്തെങ്കിലും നഷ്ടം സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് മാനേജരുടെ ബാദ്ധ്യതയായി കണക്കാക്കി കെ.ഇ.ആറില്‍ അനുശാസിക്കും വിധം റവന്യൂ റിക്കവറി നടപടികള്‍ സ്വീകരിക്കും. എല്ലാ കുട്ടികളുടെയും യു.ഐ.ഡി.പ്രകാരമുള്ള വിവരങ്ങള്‍ കൃത്യമായി ശേഖരിക്കുന്ന ജോലി 28.02.2015 ന് മുമ്പായി തീര്‍ക്കണം. കെ.ഇ.ആറില്‍ ഭേദഗതികള്‍ വരുത്തി അദ്ധ്യാപകരുടെ അന്തിമലിസ്റ്റ് 31.05.2015 നുള്ളില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിക്കും. അന്തിമ ലിസ്റ്റ് തീരുമാനിക്കുന്നത് സര്‍ക്കാര്‍ തലത്തിലായിരിക്കും. ഏതെങ്കിലും സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒഴിവുകളുണ്ടാകുന്ന പക്ഷം ബാങ്കില്‍ അദ്ധ്യാപകര്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ അവരെ മാത്രമേ നിയമിക്കാവൂ. അധ്യാപക ബാങ്കില്‍ ജില്ലാടിസ്ഥാനത്തില്‍ ആരും അവശേഷിക്കുന്നില്ലെങ്കില്‍ മാത്രമേ ഒഴിവുകള്‍ പി.എസ്.സി യ്ക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടതുളളൂ. എയിഡഡ് അധ്യാപക ബാങ്കില്‍ നിന്നുമാത്രം നിയമനം നടത്തേണ്ട ഒഴിവുകള്‍ ബന്ധപ്പെട്ട മാനേജര്‍മാര്‍ അധ്യാപക ബാങ്കില്‍ നിന്ന് സ്വമേധയാ നിയമനം നടത്തി 48 മണിക്കൂറിനുളളില്‍ അതത് എ.ഇ./ഡി.ഇ.ഒ മാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം. അധ്യാപകബാങ്കിലുള്‍പ്പെട്ടവര്‍ വിദ്യാഭ്യാസ ഓഫീസര്‍മാര്‍/ മാനേജര്‍മാര്‍ നല്‍കുന്ന നിയമനം സ്വീകരിക്കുവാന്‍ ബാധ്യസ്ഥരാണ്. നിയമന ഉത്തരവ് ലഭിച്ചുകഴിഞ്ഞാല്‍ 15 ദിവസത്തിനുളളില്‍ സ്‌കൂളില്‍ ജോയിന്‍ ചെയ്യാത്ത അധ്യാപകരെ ഉടനടി ബാങ്കില്‍നിന്ന് നീക്കം ചെയ്യും. അധ്യാപക ബാങ്കില്‍ ഉള്‍പ്പെട്ട സ്‌പെഷ്യലിസ്റ്റ് അധ്യാപകരെ സംബന്ധിച്ച് ജി.ഒ. (പി) 199/11 പ്രകാരമുളള വ്യവസ്ഥകളും കെ.ഇ.ആര്‍ വ്യവസ്ഥകളും ബാധകമായിരിക്കും. ഉചിതമായ പുനര്‍വിന്യാസം ലഭിക്കുന്നതുവരെ ബാങ്കിലുള്‍പ്പെട്ടവര്‍ക്ക് അവര്‍ ജോലി ചെയ്യുന്ന മാതൃസ്‌കൂളുകളില്‍ നിന്ന് തന്നെ ശമ്പളം ലഭിക്കും. അധ്യാപക ബാങ്കിലുള്‍പ്പെട്ട് പുനര്‍വിന്യാസിക്കുന്ന അധ്യാപകരുടെ ശമ്പളവിതരണം സ്പാര്‍ക്ക് വഴിയായിരിക്കും. ബാങ്കില്‍ തുടരുന്ന അധ്യാപകര്‍ പുനര്‍വിന്യാസിക്കപ്പെട്ടതിനു ശേഷം അവരുടെ ശമ്പളബില്ലുകള്‍ മാറേണ്ടതും വിതരണം ചെയ്യേണ്ടതും മാതൃസ്‌കൂളിന്റെ ചുമതലയുളള എ.ഇ/ ഡി.ഇ.ഒ മാര്‍ ആയിരിക്കും. സ്‌കൂളുകളില്‍ യു.ഐ.ഡി./ഇ.ഐ.ഡി. പ്രകാരമുളള കുട്ടികള്‍ പഠിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി അതത് എ.ഇ.ഒ/ ഡി.ഇ.ഒ മാര്‍ പരിശോധന നടത്തണം. യു.ഐ.ഡി. അടിസ്ഥാനമാക്കിയുളള തസ്തികാനിര്‍ണ്ണയം നടന്നുകഴിഞ്ഞാല്‍ അര്‍ഹതയുളള സ്‌കൂളുകളില്‍ ഒരു ഉന്നതതല പരിശോധന അതത് ഡി.ഇ.ഒ (എല്‍.പി./ യു.പി. സ്‌കൂളുകളില്‍)/ ഡെപ്യൂട്ടി ഡയറക്ടര്‍ (ഹൈസ്‌കൂളുകളില്‍) നടത്തി അധിക ഡിവിഷന് അര്‍ഹതയുണ്ടെങ്കില്‍ സര്‍ക്കാരിന് ശുപാര്‍ശ ചെയ്യണം. തസ്തികനിര്‍ണ്ണയ ഉത്തരവുകള്‍ക്കെതിരെയുളള അപ്പീലുകള്‍ ഉത്തരവ് കൈപ്പറ്റി 15 ദിവസത്തിനകം മാനേജര്‍ അതത് വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്ക് നല്‍കേണ്ടതാണ്. അപ്പീല്‍ ലഭിച്ചുകഴിഞ്ഞാല്‍ രണ്ടു മാസത്തിനകം വിദ്യാഭ്യാസ ഉപഡയറക്ടര്‍ അത് തീര്‍പ്പാക്കണം. ഈ തീര്‍പ്പാക്കലിനെതിരെ മാനേജര്‍ റിവിഷന്‍ പെറ്റീഷന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കുന്നുണ്ടെങ്കില്‍ ആയത് ഉത്തരവ് ലഭിച്ച 30 ദിവസത്തിനകം തന്നെ നല്‍കണം. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ലഭിക്കുന്ന റിവിഷന്‍ പെറ്റീഷനുകളും രണ്ടു മാസത്തിനകം തീര്‍പ്പാക്കേണ്ടതാണ്. പൊതുവിദ്യാഭ്യാസഡയറക്ടറുടെ തീരുമാനത്തിനെതിരെ സര്‍ക്കാരില്‍ റിവിഷന്‍ പെറ്റീഷന്‍ സമര്‍പ്പിക്കുണ്ടെങ്കില്‍ ആയത് ഉത്തരവ് കൈപ്പറ്റി 30 ദിവസത്തിനകം നല്‍കണം. റിവിഷന്‍ പെറ്റീഷനുകള്‍ ലഭിച്ച് മൂന്നു മാസത്തികനം തീര്‍പ്പാക്കേണ്ടതാണ്. വ്യവസ്ഥകള്‍ക്ക് വിധേയമായി മാത്രം 2011-12, 2012-13, 2013-14 എന്നീ വര്‍ഷങ്ങളിലെ അധിക തസ്തികകളിലെ നിയമനങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ അനുവദിക്കുന്നതായിരിക്കുമെന്നും ഉത്തരവില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.