news


എല്‍.കെ.ജി മുതല്‍ എല്ലാ ക്ലാസ്സുകളിലേയ്ക്കും അഡ്‌മിഷന്‍ ആരംഭിച്ചിരിക്കുന്നു...

2016, ഓഗസ്റ്റ് 3, ബുധനാഴ്‌ച

സ്നേഹപൂര്‍വ്വം ക്ലാസദ്ധ്യാപകര്‍ക്കുള്ള അറിയിപ്പ്

അച്ഛനോ അമ്മയോ നഷ്ടമായ കുട്ടികളുടെ പഠനം നിര്‍ബാധം തുടരുന്നതിനായി സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയാണ് "സ്നേഹപൂര്‍വ്വം". നിബന്ധനകളറിയാനും അപേക്ഷ ലഭിക്കാനുമായി ക്ലാസദ്ധ്യാപകര്‍ ശ്രമിക്കേണ്ടതാണ്. ഫ്രഷ് അപേക്ഷകരും റിന്യുവല്‍ അപേക്ഷകരും പേപ്പര്‍അപ്ലിക്കേഷന്‍ നല്‍കേണ്ടതാണ്. ക്ലാസദ്ധ്യാപകര്‍ തങ്ങളുടെ ക്ലാസ്സിലെ ഇത്തരം കുട്ടികളെ ഇന്നു തന്നെ കണ്ടെത്തി അപേക്ഷ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതാണ്.   മറ്റ് സ്കോളര്‍ ഷിപ്പുകള്‍ പോലെ തന്നെ അപേക്ഷ വാങ്ങി വെച്ച് ഓണ്‍ ലൈനായി ‍ഡേറ്റ എന്റര്‍ ചെയ്യേണ്ടതാണ്. വാര്‍ഷിക വരുമാനം ഗ്രാമങ്ങളില്‍ 20000ല്‍ താഴെയും,നഗരത്തില്‍ 23500ല്‍ താഴെയുമാവണം. അപേക്ഷാഫാറത്തില്‍ പഞ്ചായത്തുമെമ്പറുടെ സാക്ഷ്യപത്രം,വിദ്യാഭ്യാസ സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം,ഡെത്ത് സര്‍ട്ടിഫിക്കറ്റ് , ബാങ്ക് പാസ്ബുക്ക് എന്നിവ ആവശ്യമാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.