news


എല്‍.കെ.ജി മുതല്‍ എല്ലാ ക്ലാസ്സുകളിലേയ്ക്കും അഡ്‌മിഷന്‍ ആരംഭിച്ചിരിക്കുന്നു...

2014, ഡിസംബർ 21, ഞായറാഴ്‌ച

റണ്‍ കേരളാ റണ്‍ : നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു


ദേശീയ ഗയിംസിനു മുന്നോടിയായി ജനുവരി മൂന്നാം വാരത്തില്‍ നടത്തുന്ന കൂട്ടയോട്ടത്തില്‍ എല്ലാ വിദ്യാലയങ്ങളുടെയും പങ്കാളിത്തമുണ്ടാകണമെന്ന് നിര്‍ദ്ദേശിച്ച് വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ജില്ലാ കളക്ടര്‍മാര്‍ ജില്ലാതല ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചുചേര്‍ത്ത് പരിപാടി സംബന്ധിച്ച് വിശദാംശങ്ങള്‍ക്ക് രൂപം നല്‍കണം. ജില്ലാ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ഹെഡ് മാസ്റ്റര്‍/പ്രിന്‍സിപ്പാള്‍ എന്നിവരുടെ യോഗം വിളിച്ചുചേര്‍ത്ത് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണം. സ്‌കൂള്‍ കുട്ടികള്‍, അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍, രക്ഷകര്‍ത്താക്കള്‍, നാട്ടുകാര്‍ തുടങ്ങിയവരെ കൂട്ടയോട്ടത്തില്‍ പങ്കെടുപ്പിക്കണം. ഉച്ചയ്ക്കുശേഷം സ്‌കൂളില്‍ നിന്നാരംഭിച്ച് അവിടെ അവസാനിപ്പിക്കുന്ന രീതിയില്‍ ഒരു കിലോമീറ്ററോളം ദൂരം കൂട്ടയോട്ടം നടത്തുന്ന രീതിയിലായിരിക്കണം റണ്‍ സംഘടിപ്പിക്കേണ്ടത്. പ്രതിജ്ഞയെടുക്കല്‍, തീം സോംഗ് കേള്‍പ്പിക്കല്‍, കൂട്ടയോട്ടം ആകര്‍ഷകമാക്കുന്നതിനുള്ള മറ്റു പരിപാടികള്‍ എന്നിവ സര്‍ക്കാരിന്റെയും ദേശിയ ഗെയിംസ് ഡയറക്ടറേറ്റിന്റെയും നിര്‍ദ്ദേശാനുസരണം സംഘടിപ്പിക്കാന്‍ എല്ലാ വകുപ്പുമേധാവികളും ശ്രദ്ധിക്കേണ്ടതാണെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.